സ്വാതന്ത്ര്യദിനത്തിൽ മേരികുളം ടാലന്റ് ഫ്രണ്ട്സ് ക്ലബ്ബിന്റെ ഹരിതസമ്മാനം
മനുഷ്യനും പക്ഷി മൃഗാദികൾക്കും പ്രകൃതിക്കുമായി കപ്പള തൈകൾ നട്ടു വളർത്തും
അയ്യപ്പൻകോവിൽ പഞ്ചായത്ത് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ 200 ഓളം കപ്പള തൈകൾ (പപ്പായ) നട്ടുവളർത്തുന്ന പദ്ധതി മേരികുളം ടാലന്റ് ഫ്രണ്ട്സ് ക്ലബ്ബ് ആഗസ്റ്റ് 15-ന് ആരംഭിക്കും.
റെഡ് ലേഡി, റെഡ് റോയൽ ഇനങ്ങളിൽപ്പെട്ട തൈകൾ പൊതുസ്ഥലങ്ങളിലും റോഡ്‌സൈഡിലെ വീടുകളിലും നട്ടുവളർത്തും.
രാവിലെ 8.30ന് മേരികുളത്ത് നടക്കുന്ന ചടങ്ങിൽ പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. 12 അംഗങ്ങളടങ്ങിയ ഫ്രണ്ട്സ് ക്ലബ്ബാണ് പദ്ധതി നടപ്പിലാക്കുന്നത്.
മനുഷ്യർക്കും ജീവജാലങ്ങൾക്കും ഭക്ഷണസ്രോതസായി, ആവശ്യക്കാരെ സ്വതന്ത്രമായി പഴങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കഴിഞ്ഞകാലങ്ങളിലും ക്ലബ്ബ് നിരവധി സാമൂഹ്യസേവന പദ്ധതികൾ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.





