ലൈഫ് ഭവനപദ്ധതി : ഇടമലക്കുടിയിൽ 131 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി

ലൈഫ് ഭവനപദ്ധതി : ഇടമലക്കുടിയിൽ 131 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി

ലൈഫ് ഭവനപദ്ധതിയിൽ പെടുത്തി ഇടമ്മലക്കുടിയിൽ 131 വീടുകൾ നിർമാണം പൂർത്തിയാക്കി.ഇടുക്കി ജില്ലയില്‍ ലൈഫ് മിഷൻ ഭവനപദ്ധതിയില്‍ ഇതുവരെ 32821 പേർ കരാർ നല്‍കിയതില്‍ 25253 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. ബാക്കിയുള്ള 7568 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.1029.34 കോടി  രൂപയാണ് ജില്ലയിൽ  ഇതുവരെ ചെലവഴിച്ചത്.

പദ്ധതിയില്‍ ആകെ പൂർത്തീകരിച്ച വീടുകളില്‍ സ്വന്തമായി ഭൂമിയുള്ള 23193 പേർക്ക് വീട് നല്‍കുകയും 1829 പേർക്ക് ഭൂമി ഉള്‍പ്പെടെ വീട് നല്‍കുകയും ചെയ്തിട്ടുണ്ട്. അടിമാലി, കരിമണ്ണൂർ എന്നിവിടങ്ങളിലെ രണ്ട് ഭവനസമുച്ചയങ്ങളിലായി ഇതുവരെ ഭൂരഹിത, ഭവനരഹിതരായ 246 പേരെ പുനരധിവസിപ്പിച്ചു. ലൈഫ് മിഷൻ പദ്ധതിയുടെ ഒന്നാം ഘട്ടം ജില്ലയില്‍ വിജയകരമായി പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമ്മാണവും മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവും പുരോഗമിക്കുന്നു.