സ്വാതന്ത്ര്യദിനം ആഘോഷം നടത്തി
ആനവിലാസം : സെന്‍റ് ജോർജ് യുപി സ്കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. "ഫ്രീഡം അറ്റ് നൈറ്റ്' എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ 1947ലെ ഇന്ത്യൻ പാർലമെന്‍റിന്‍റെ ദൃശ്യാവിഷ്കാരവും നടത്തി.
സ്വാതന്ത്ര്യത്തിന്‍റെ അഗ്നിജ്വാലകള്‍ നെഞ്ചിലേറ്റിയ ധീരന്മാരെ അനുസ്മരിച്ച് നടന്ന 'വാക്ക് ഓഫ് വലോർ' എന്ന പരിപാടിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷമണിഞ്ഞ് കുട്ടികള്‍ മാർച്ച് നടത്തി. പീരുമേട് എഇഒ രമേഷ് പ്രസംഗിച്ചു.സ്കൂള്‍ മാനേജർ ഫാ. റോബിൻ പട്രക്കാലിയില്‍, ഹെഡ്മാസ്റ്റർ ബിജു ജേക്കബ്, അധ്യാപകരായ സരുണ്‍ സാബു, ടിൻസിമോള്‍ വർഗീസ്, ജാസ്മിൻ ജോസഫ്, സിമി ജോസഫ് തുടങ്ങിയവർ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.





