സ്വാതന്ത്ര്യ ദിനാഘോഷം : ഇടുക്കിയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം : ഇടുക്കിയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.

ഇടുക്കി: രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4

പൊലീസ്, എക്‌സൈസ്, വനം വകുപ്പ്, എന്‍.സി.സി സീനിയര്‍-ജൂനിയര്‍ ഡിവിഷനുകൾ, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ് തുടങ്ങി 20 പ്ലറ്റൂണുകൾ പരേഡിൽ അണിനിരന്നു.

കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ ദേശീയഗാനവും ദേശഭക്തിഗാനവും ആലപിച്ചു. പോലീസ് ജില്ലാ ഹെഡ്‌ക്വാർട്ടേഴ്സ് ക്യാമ്പ് ഇടുക്കി, എം.ആർ.എസ് പൈനാവ്, എസ്.എൻ.എച്ച്.എസ്.എസ് നങ്കി സിറ്റി എന്നിവർ ബാൻഡ് അവതരിപ്പിച്ചു.