ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

കട്ടപ്പന: ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂൾ 79-ാം ഇന്ത്യൻ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. റിട്ടയേഡ് എയർഫോഴ്‌സ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ എ.ജെ. തോമസ് മുഖ്യാതിഥിയായി പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4

പരിപാടിയുടെ ഭാഗമായി കുട്ടികളുടെ ഫാൻസി ഡ്രസ് മത്സരം, ദേശഭക്തിഗാന മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

കൂടാതെ, ടൗണിൽ സ്ഥാപിച്ചിട്ടുള്ള, രാജ്യത്തിനുവേണ്ടി ജീവൻ ത്യാഗം ചെയ്ത വി.റ്റി. മാത്യു വെള്ളാപ്പാണിയുടെ സ്മൃതി മണ്ഡപത്തിൽ  അധ്യാപകരും വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തി .

പിടിഎ പ്രസിഡൻറ് ഷൈൻ കെ.ജെ., പിടിഎ വൈസ് പ്രസിഡൻറ് സജിദാസ് മോഹൻ, പിടിഎ പ്രതിനിധി അജി, എസ്.എം.സി ചെയർമാൻ അജയൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ (ഇൻ ചാർജ്) ഉഷ കെ.എസ്. ദേശീയ പതാക ഉയർത്തി. അധ്യാപകരായ അമ്പിളി പി വി ഡോ. അബ്ദുൽ ഫൈസൽ , അധ്യാപക പ്രതിനിധികൾ പിടിഎ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സ്വാതന്ത്ര്യദിനാഘോഷത്തിന് ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി