മുഖ്യമന്ത്രിയുടെ പോലിസ് മെഡലിന് അർഹനായി കട്ടപ്പന സബ് ഇൻസ്പെക്ടർ സിബി തോമസ്

മുഖ്യമന്ത്രിയുടെ പോലിസ് മെഡലിന് അർഹനായി കട്ടപ്പന സബ് ഇൻസ്പെക്ടർ സിബി തോമസ്

കട്ടപ്പന: ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയുടെ പോലിസ് മെഡലിന് അർഹനായി സബ് ഇൻസ്‌പെക്ടർ സിബി തോമസ്. ഇരട്ടയാർ സെന്റ് തോമസ് സ്കൂളിന്റെ പൂർവ്വവിദ്യാർഥിയാണ്. ഇരട്ടയാർ പേണ്ടാനത്ത് കുടുംബാംഗമായ സിബി തോമസ് 1995-ൽ കെ.എ.പി. അഞ്ചാം ബറ്റാലിയനിൽ ജോലിയിൽ പ്രവേശിച്ചു.

Slide 1
Slide 2
Slide 3
Slide 4

ശേഷം എസ്.ആർ.എഫ്., ഇടുക്കി ജില്ലാ സായുധ സേന, ജില്ലാ പോലീസ് ഓഫീസ്, നെടുംകണ്ടം, തങ്കമണി, കട്ടപ്പന പോലിസ് സ്റ്റേഷനുകൾ തുടങ്ങി വിവിധ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചു. ഇപ്പോൾ കട്ടപ്പന ഡിവൈഎസ്പി ഓഫീസിൽ സബ് ഇൻസ്‌പെക്ടറായി തുടരുന്നു.