നെസ്റ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം
ഇടുക്കി: നെയ്ബർഹുഡ് എൻറിച്ച്‌മെൻ്റ് ആൻ്റ് സോഷ്യൽ ടുഗതർനെസ്സ് (നെസ്റ്റ്) അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ 79-ാം സ്വാതന്ത്ര്യദിനാഘോഷവും പതാക ഉയർത്തലും നടത്തി. അസോസിയേഷൻ പ്രസിഡൻ്റ് വിപിൻ വിജയൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജോബി എം. ജേക്കബ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി റിട്ട. ഹെഡ്മാസ്റ്റർ ടി.കെ. കുര്യൻ പതാക ഉയർത്തി. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടറും രക്ഷാധികാരിയുമായ അബ്ദുൾ സലാം സ്വാതന്ത്ര്യദിന സന്ദേശം നൽകി.
കുട്ടികൾ സ്വാതന്ത്ര്യദിന പ്ലക്കാർഡുകളുമായി പങ്കെടുത്ത പരിപാടിയിൽ മനോജ് പതാലിൽ, റിട്ട. എസ്.ഐ. സുരേന്ദ്രൻ സി.ജെ. എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ലഡു വിതരണം നടത്തി. ഖജാൻജി ബൈജു വി.എസ്., ഇൻറേണൽ ഓഡിറ്റർ ഷിജോ ആൻ്റണി, കാർത്തികേയൻ വാര്യത്തുകാലായിൽ എന്നിവർ സംസാരിച്ചു. ജോയിൻ്റ് സെക്രട്ടറി പോൾ മാത്യു, എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ് എസ്.കെ., ഷിബു സ്കറിയ, അജയകുമാർ വിജയൻ, ശ്രീജ മോഹൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി





