സ്വാതന്ത്ര്യദിനം : മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ്ബിന്റെ സേവനയാത്ര
രാജ്യത്തിൻറെ 79 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കണ്ണമ്പടി ഗവൺമെൻറ് ട്രൈബൽ സ്കൂളിലേക്ക് കട്ടപ്പന മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബുള്ളറ്റ് യാത്ര നടത്തി.
സ്കൂൾ കുട്ടികൾക്ക് ആവശ്യമായ സ്റ്റേഷനറി സാമഗ്രികൾ, ഭക്ഷ്യവസ്തുക്കൾ, സ്പോർട്സ് കിറ്റുകൾ എന്നിവ ക്ലബ് അംഗങ്ങൾ വിതരണം ചെയ്തു.
പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്റ്റ്രസ് ശ്രീമതി ഉഷ , അധ്യാപക പ്രതിനിധികൾ ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ക്ലബ്ബിനുവേണ്ടി മാത്യു ജെയിംസ് എണ്ണയ്ക്കൽ കുട്ടികൾക്ക് വേണ്ടി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജൂവൽ മരിയ ജോബിന്റെ വയലിൻ പ്രകടനവും ചടങ്ങിന്റെ ഭാഗമായി നടന്നു. ദേശീയഗാനം വയലിനിൽ ആലപിച്ച് ജൂവൽ മരിയ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.
ക്ലബ്ബ് രക്ഷാധികാരി ബിനോയ് ,ടോണി ചാക്കോ ജോയൽ ജോസ് ,ജോബിൻ, സന്തോഷ്, ജിനോയ്, രൂപേഷ്, ഷഫീഖ്, മാത്യു ജെയിംസ്, ശരത്ത്, സനൂപ് എന്നിവർ ബുള്ളറ്റ് യാത്രയിൽ പങ്കെടുത്തു.
സ്കൂൾ അധികൃതർ, പിടിഎ പ്രതിനിധികൾ, വിദ്യാർത്ഥികൾ, ക്ലബ്ബ് അംഗങ്ങൾ ,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി





