കല്ലുകുന്ന് സ്മാർട്ട് അങ്കണവാടിയിൽ സോളാർ ലൈറ്റ് ഉദ്ഘാടനം

കല്ലുകുന്ന് സ്മാർട്ട് അങ്കണവാടിയിൽ സോളാർ ലൈറ്റ് ഉദ്ഘാടനം

കട്ടപ്പന: കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കല്ലുകുന്ന് സ്മാർട്ട് അങ്കണവാടിയിൽ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗൺ സ്ഥാപിച്ച സോളാർ ലൈറ്റ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡന്റ് പ്രദീപ് എസ്. മണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. രാജീവ്, മുൻ പ്രസിഡന്റ് മനോജ് അഗസ്റ്റിൻ എന്നിവർ സന്നിഹിതരായിരുന്നു.

അങ്കണവാടിയിലെ കുട്ടികൾക്കും പ്രദേശവാസികൾക്കും സുരക്ഷിതമായ വെളിച്ചം ഒരുക്കുന്നതിൽ ഇത്തരം പദ്ധതികൾ നിർണായകമാണെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.ചടങ്ങിൽ റോട്ടറി ക്ലബ് അംഗങ്ങൾ, അംഗനവാടി ജീവനക്കാർ, സമീപവാസികൾ എന്നിവർ പങ്കെടുത്തു. റോട്ടറി ക്ലബ്ബിന്റെ ഈ മാതൃക മഹനീയമാണെന്ന്  മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.