പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയില്‍ വാഴ വച്ച സംഭവം: 8 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയില്‍ വാഴ വച്ച സംഭവം: 8 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കല്ലൂർക്കാട് : കുമാരമംഗലം പഞ്ചായത്തുകളുടെ അതിർത്തിയായ കലൂരില്‍ കഴിഞ്ഞ വ്യാഴാഴ്ച തെരുവുനായ ആക്രമണത്തില്‍ അഞ്ച് പേർക്ക് നായയുടെ കടിയേറ്റിരുന്നു. ഇതിന്റെ പേരില്‍ പ്രതിഷേധവുമായെത്തിയ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കുമാരമംഗലം പഞ്ചായത്ത് ഓഫീസില്‍ അതിക്രമിച്ച്‌ കയറി പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയില്‍ വാഴ വയ്ക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് പ്രസിഡന്റിന്റെയും മെമ്ബർമാരുടെയും ജീവനക്കാരുടെയും മൊഴി എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എട്ട് സി.പി.എം പ്രവർത്തകർക്കെതിരെ കേസ് എടുത്തത്.