വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓൺ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓൺ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ബഥേൽ സിറ്റിയിലും ബഥേൽ പള്ളിപ്പടിയിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓൺ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

സർക്കാർ നാട്ടിൻ്റെ നന്മയ്ക്കും പൊതുവിഷയങ്ങൾക്കും പ്രാധാന്യം നൽകിയാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നാടിൻ്റെ വികസനത്തിന് ആവശ്യമായ പദ്ധതികൾക്ക് യഥാസമയം പണം അനുവദിച്ച് പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി മെഡിക്കൽ കോളേജ്, എഞ്ചിനിയറിംഗ് കോളേജ്, നഴ്സിംഗ് കോളേജ്, കട്ടപ്പന ആർട്സ് കോളേജ് എന്നിവ നേട്ടങ്ങളായി മന്ത്രി ചൂണ്ടിക്കാട്ടി.

ഇക്കാലയളവിൽ തന്നെ കട്ടപ്പനയിൽ ലോ കോളേജ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്ന് മന്ത്രി അറിയിച്ചു. ബിഎംബിസി നിലവാരത്തിലെ റോഡുകൾ പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. ഇറിഗേഷൻ ടൂറിസത്തിന്റ ഭാഗമായി 25 ഏക്കറിൽ സാംസ്കാരിക മ്യൂസിയവും മൾട്ടിപ്ലക്സ് തീയറ്ററും ഉൾപ്പെടുത്തി ഇടുക്കി ടൗൺഷിപ്പ് വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി നിയോജകമണ്ഡലത്തിലെ ഓരോ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനായി 780 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡാമുകളിൽ നിന്ന് ഫ്ലോട്ടിംഗ് പമ്പുകൾ വഴി വെള്ളമെടുത്ത് ശുദ്ധീകരിച്ച് വീടുകളിലെത്തിക്കുന്ന പദ്ധതി ജലജീവൻ മിഷൻ മുഖേനയാണ് നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ₹5,01,135 ചെലവഴിച്ചാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.