കനത്ത മഴ : ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു .
വൈദ്യുതോല്പാദനം കൂട്ടി കെഎസ്ഇബി
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു.
പമ്പയിൽ 81 ശതമാനം, ഷോളയാറില്‍ 99 ശതമാനം, ഇടമലയാറില്‍ 79 ശതമാനം എന്നിങ്ങനെയാണ് നിലവിലെ ജലനിരപ്പ്. ഇടുക്കിയില്‍ സംഭരണശേഷിയുടെ 73% ജലമാണ് നിലവിൽ ഉള്ളത്
നിലവിൽ ഇടുക്കിയില്‍ നിന്ന് 7.748 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട്. ശബരിഗിരിയില്‍ 5.8879 ദശലക്ഷം യൂണിറ്റും മറ്റ് ഡാമുകളിലും റൂള്‍കര്‍വ് അനുസരിച്ച് ഉല്‍പാദനം ക്രമീകരിച്ചിട്ടുണ്ട്.
മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിലും വലിയ കുറവ് വന്നിട്ടുണ്ട്.





