ഓണാഘോഷം:- മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സംയുക്ത ആലോചനാ യോഗം കട്ടപ്പനയിൽ നടന്നു.
കട്ടപ്പന: കട്ടപ്പന മർച്ചൻ്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംയുക്ത ഓണാഘോഷ പരിപാടികളുടെ ആലോചനാ യോഗം കട്ടപ്പന വ്യാപാരഭവനിൽ നടന്നു.
ഈ മാസം 26 ്ന് കട്ടപ്പനയിലെ എല്ലാ സംഘടനകളെയും ചേർത്ത് സംയുക്ത ആഘോഷം നടത്താനാണ് തീരുമാനം.സ്വാഗത സംഘം രൂപീകരണം 21 ്ന് വ്യാപാരഭവനിൽ വച്ച് നടക്കും
മർച്ചൻ്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട സ്വാഗതം ആശംസിച്ചു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ. സാജൻ ജോർജ് അധ്യക്ഷത വഹിച്ചു.
വോസാഡ് ഡയറക്ടർ ഫാ. ജോസ്,അസോസിയേഷൻ വർക്കിംഗ് പ്രസിഡൻറ് സിജോ മോൻ ജോസ്, ജോയി ആനിതോട്ടം എന്നിവർ സംസാരിച്ചു.
കട്ടപ്പനയിലെ 30 ഓളം വിവിധ സാംസ്കാരിക, സാമൂഹിക സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു





