ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി
ഇടുക്കി ∙ ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് അതിഥി തൊഴിലാളിയായ യുവാവിനെ കാണാതായി. തോട്ടത്തിലെ ജോലികഴിഞ്ഞ് സഹപ്രവർത്തകരോടൊപ്പം വള്ളത്തിൽ മടങ്ങുന്നതിനിടെ വൈകുന്നേരമാണ് അപകടം നടന്നത്.
വള്ളത്തിൽ അഞ്ച് അതിഥി തൊഴിലാളികളും ഒരു പ്രദേശവാസിയും ഉണ്ടായിരുന്നു. ഇവരിൽ അഞ്ച് പേർ വെള്ളത്തിൽ വീണെങ്കിലും വള്ളത്തിൽ പിടിച്ചുകിടന്ന് രക്ഷപ്പെടാൻ സാധിച്ചു. ഒരാൾ മാത്രം ഒഴുക്കിൽ പെടുകയായിരുന്നു.
ഫയർ ഫോഴ്‌സ് സംഘം സ്ഥലത്ത് തിരച്ചിൽ നടത്തുന്നു.





