സ്കൂട്ടറിന് പിന്നിൽ കാറിടിച്ചു, തെറിച്ചുവീണ് യുവതിയും കുഞ്ഞും; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കുമളി: സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മയും കുട്ടിയും റോഡിലേക്ക് തെറിച്ചുവീണു.
കുമളി ആറാം മെെൽ കുത്തുകല്ലുങ്കൽ അജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിലാണ് വണ്ടിപ്പെരിയാർ സ്വദേശിയുടെ കാർ ഇടിച്ചത്.
ഉടൻ അജിത്തിന്റെ ഭാര്യ ശാലിനിയും മകൻ ആരോമലും റോഡിലേക്ക് തെറിച്ചുവീണു. ഇടിച്ച കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തുനിർത്തിയതിനാൽ ദുരന്തം ഒഴിവായി.





