ഫോണ്‍കോളുകളും ഇന്റര്‍നെറ്റും നിശ്ചലം; എയര്‍ടെല്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു
എയര്‍ടെല്‍ സേവനം തിങ്കളാഴ്ച വൈകുന്നേരം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഓഗസ്റ്റ് 18 ന് വൈകീട്ട് 3.30 മണിയോടെയാണ് എയര്‍ടെല്‍ നെറ്റ് വര്‍ക്ക് തടസ്സപ്പെട്ടത്.ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റില്‍ നിരവധിയാളുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ഇതേ സമയ പരിധിയില്‍ തന്നെ ജിയോ, ബിഎസ്എന്‍എല്‍, വോഡഫോണ്‍ ഐഡിയ സേവനങ്ങളിലും തടസം നേരിട്ടതായി ഡൗണ്‍ ഡിറ്റക്ടര്‍ ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.





