രാജീവ് ഗാന്ധി അനുസ്മരണ പരിപാടികൾ കട്ടപ്പനയിൽ
കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി യുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നത്
കട്ടപ്പന: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81-ാം ജന്മദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നു. രാജീവ് ഗാന്ധി ജന്മദിനം സദ്ഭാവന ദിനമായി രാജ്യം ആചരിക്കുന്നതിനോടനുബന്ധിച്ചാണ് പരിപാടികൾ നടക്കുന്നത്.
രാവിലെ 10 മണിക്ക് ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് എ.ഐ.സി.സി. അംഗം അഡ്വ. ഇ.എം. അഗസ്തി അനുസ്മരണ പ്രഭാഷണം നടത്തും. ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അധ്യക്ഷത വഹിക്കും.
ചടങ്ങുകളുടെ ഭാഗമായി പ്രവർത്തകർ ഐക്യദാർഢ്യ പ്രതിജ്ഞ എടുക്കുകയും കട്ടപ്പന സെൻ്റ് ജോൺസ് ആശുപത്രിയിൽ രക്തദാനം നടത്തുകയും ചെയ്യുമെന്ന് ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാജി വെള്ളംമാക്കൽ അറിയിച്ചു





