കക്കാട്ടുകട തോവരയാർ കുഴിയോടിപ്പടിയിലെ കോൺക്രീറ്റ് പാലം : നിർമ്മാണം നിലച്ചതോടെ നാട്ടുകാർക്ക് യാത്രാദുരിതം
കട്ടപ്പന: കാഞ്ചിയാർ കക്കാട്ടുകട തോവരയാർ കുഴിയോടിപ്പടിയിലെ കോൺക്രീറ്റ് പാലം നിർമ്മാണം നിലച്ചതോടെ നാട്ടുകാർക്ക് യാത്രാദുരിതം. രണ്ടരവർഷം മുമ്പ് പൊളിച്ചുനീക്കിയ പാലത്തിന് മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് അനുവദിച്ച 35 ലക്ഷം രൂപയിൽ അടിത്തറയും ഭാഗിക തൂണുകളും മാത്രമാണ് നിർമിച്ചത്.
ഡിസൈൻ മാറ്റങ്ങളും ഫണ്ടിന്റെ കുറവും കാരണം പദ്ധതി ഒരു കോടിയായി ഉയർന്നതോടെ പ്രവൃത്തി നിർത്തി.താൽക്കാലിക നടപ്പാലത്തിലൂടെയാണ് നാട്ടുകാർ അപകട ഭീതിയോടെ കടന്നു പോകുന്നത്. അടിയന്തരമായി പാലം പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.





