കുമളി ഓൺലൈൻ വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി
കുമളി ഓൺലൈൻ വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുമളിയിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി.
ഓണാഘോഷത്തിന്റെ ഭാഗമായി പ്രൊഫഷണൽ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റും കുട്ടികൾക്കായി വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 24ന് രാവിലെ 11 മണിക്ക് കുമളി YMCA ഇൻഡോർ കോർട്ടിലാണ് പ്രൊഫഷണൽ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് നടക്കുക. ആദ്യ 32 ടീമുകൾക്ക് മാത്രമേ മത്സരത്തിൽ പ്രവേശനം ലഭിക്കൂ.
എൻട്രി ഫീസ് 500 രൂപയാണ്. വിജയികൾക്ക് യഥാക്രമം 10001, 5001, 2501, 2500 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. കൂടാതെ, അഞ്ചു മുതൽ എട്ടു വരെയുള്ള സ്ഥാനക്കാർക്ക് 2000 രൂപ വീതവും ക്യാഷ് പ്രൈസ് നൽകും.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 9447525455, 9446022949 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കുട്ടികൾക്കായുള്ള കലാകായിക മത്സരങ്ങൾ ഓഗസ്റ്റ് 31ന് രാവിലെ 10 മണിക്ക് അമൃത നൃത്തകലാഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.





