കട്ടപ്പന ബസ് സ്റ്റാൻഡ് : അപകടം ഒഴിവാക്കാൻ നടപടി സ്വീകരിച്ച് കട്ടപ്പന നഗരസഭ

കട്ടപ്പന ബസ് സ്റ്റാൻഡ് : അപകടം ഒഴിവാക്കാൻ  നടപടി സ്വീകരിച്ച് കട്ടപ്പന നഗരസഭ

കട്ടപ്പന: തുടർച്ചയായി നടക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ കട്ടപ്പന നഗരസഭ നടപടി സ്വീകരിച്ചു. ബസുകളുടെ അമിതവേഗവും ഡ്രൈവർമാരുടെ അശ്രദ്ധയും മൂലം ബസ് സ്റ്റാൻഡിൽ  അപകടങ്ങൾ തുടർക്കഥ ആയിരുന്നു.

Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ ദിവസവും ബസ് നിയന്ത്രണം വിട്ട് യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറിയതോടെയാണ് തുടർ അപകടങ്ങൾ ഒഴിവാക്കാനായി നഗരസഭയുടെ ഇടപെടൽ.

നഗരസഭയുടെ ഇടപെടലിന്റെ ഭാഗമായി, ആളുകൾ ബസ് കാത്തുനിൽക്കുന്ന സ്ഥലങ്ങളിൽ നിന്ന് നിശ്ചിത അകലത്തിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ഇതുവഴി ബസ്സുകൾ നിയന്ത്രിത അകലത്തിൽ സ്റ്റാൻഡിൽ നിർത്തുന്നതിനും, യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സാധിക്കും.