മാലിന്യക്കൂമ്പാരമായി ബസ് കാത്തിരിപ്പ് കേന്ദ്രം
കട്ടപ്പന നഗര സഭ പരിധിയിലാണ് ഈ മാലിന്യ കൂമ്പാരം
കട്ടപ്പന : നഗരസഭാ പരിധിയിൽ സ്കൂൾ കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം മാലിന്യ കൂമ്പാരമായി മാറുന്നു.
വിദ്യാർത്ഥികളും രോഗികളുമടക്കം ദിവസേന നൂറു കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഉൾവശം മാലിന്യത്താൽ നിറഞ്ഞ അവസ്ഥയിലാണ്.
മാലിന്യ ബോക്സുകളുടെ അഭാവവും ശുചീകരണ പ്രവർത്തനങ്ങളിലെ വീഴ്ചയുമാണ് ഈ അവസ്ഥക്ക് കാരണം.കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ പരിസര പ്രദേശങ്ങളും കാട് കേറിയ അവസ്ഥയിലാണ്.
അധികാരികൾ ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തുന്നില്ല എന്നുള്ള പരാതിയും ഉയർന്നിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന ഇത്തരം അവസ്ഥകൾ തടയാൻ നഗരസഭ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു





