പ്രധാന മന്ത്രി ആവാസ് യോജന : പണി പൂർത്തിയാക്കാൻ ആവാതെ മാങ്കുളം നിവാസികൾ

പ്രധാന മന്ത്രി ആവാസ് യോജന : പണി പൂർത്തിയാക്കാൻ ആവാതെ മാങ്കുളം നിവാസികൾ

പ്രധാനമന്ത്രി ആവാസ്‌ യോജന പദ്ധതിയുടെ നടപ്പാക്കൽ വൈകുന്നതോടെ ഇടുക്കി മാങ്കുളത്ഗോത്രവർഗ വിഭാഗങ്ങൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ ദുരിതമനുഭവിക്കുന്ന അവസ്ഥയിലാണ്. 

Slide 1
Slide 2
Slide 3
Slide 4

പദ്ധതിയിൽ എസ്‌.ടി. വിഭാഗങ്ങൾക്ക് വീടിനായി ആറു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും, ആദ്യഗഡുവായ 48,000 രൂപ ലഭിച്ചതിന് ശേഷമുള്ള രണ്ടാം ഗഡു മാസങ്ങളായി ലഭിക്കാതെ തുടരുകയാണ്. ഇതോടെ തറ പണി  പൂർത്തിയായ വീടുകൾ പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. 

കുടുംബങ്ങൾ ഇടുങ്ങിയ പ്ലാസ്റ്റിക് ഷെഡുകളിൽ കുട്ടികളോടും പ്രായമായ മാതാപിതാക്കളോടും കൂടിയാണ് കഴിയുന്നത്. മഴക്കാലത്ത് ഇത്തരം താമസം ഏറെ പ്രയാസകരമാണെന്നും ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും ഭീഷണിയും അവരെ പിന്തുടരുകയാണെന്നും നാട്ടുകാർ പറയുന്നു.