കെ.വി.വി.ഇ.എസ് ആനവിലാസം യൂണിറ്റ് സംയുക്ത എക്‌സിക്യൂട്ടീവ്, നേത്യത്വ പഠന ക്യാമ്പ് നടത്തി

കെ.വി.വി.ഇ.എസ് ആനവിലാസം യൂണിറ്റ് സംയുക്ത എക്‌സിക്യൂട്ടീവ്, നേത്യത്വ പഠന ക്യാമ്പ് നടത്തി

ആനവിലാസം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) ആനവിലാസം യൂണിറ്റിന്റെ എക്‌സിക്യൂട്ടിവും നേത്യത്വ പഠന ക്യാമ്പും  സംഘടിപ്പിച്ചു.വനിതാ വിംഗ് പ്രസിഡൻ്റ് ശ്രീമതി ശോഭാ ശശിധരൻ സ്വാഗതം ആശംസിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ശ്രീ വി.സി. മാത്യു അധ്യക്ഷത വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

കെ.വി.വി.ഇ.എസ് ഇടുക്കി ജില്ല പ്രസിഡൻ്റ് ശ്രീ സണ്ണി പൈമ്പള്ളിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് ജില്ലാ പ്രസിഡൻ്റ് ശ്രീമതി ഗിരിജാകുമാരി മുഖ്യ പ്രഭാഷണം നടത്തി.

യൂണിറ്റ് ജനറൽ സെക്രട്ടറി ശ്രീ ബിനീഷ്‌കുമാർ എം ആശംസകൾ അറിയിച്ചു. തുടർന്ന് കാർട്ടൂണിസ്റ്റും ലീഡർഷിപ്പ് കോച്ചുമായ ശ്രീ സജിദാസ് മോഹൻ നേതൃത്വ പരിശീലന ക്ലാസ് നടത്തി.വനിതാ വിംഗ് ജനറൽ സെക്രട്ടറി ശ്രീമതി പ്രിയാ രാഹുൽ കൃതജ്ഞത രേഖപ്പെടുത്തി.