അരുവിക്കാട് എസ്റ്റേറ്റ് മാരിയമ്മൻ ക്ഷേത്രത്തില്‍ കവർച്ച
ഇടുക്കിയിലെ മാട്ടുപ്പെട്ടി അരുവിക്കാട് എസ്റ്റേറ്റിലുള്ള മാരിയമ്മൻ ക്ഷേത്രത്തില്‍ കവർച്ച. തിങ്കളാഴ്ച രാത്രിയില്‍ ക്ഷേത്രത്തിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്.
നാല് പവനോളം വരുന്ന സ്വർണമാലയും, ഭണ്ഡാരത്തില്‍ ഉണ്ടായിരുന്ന പണവും, ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന പുരാതന നാണയശേഖരവും കവർന്നിട്ടുണ്ട്.
നാല് ലക്ഷം രൂപയിലധികം നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.





