ഗവ. നഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം പീരുമേട്ടില്‍ നടന്നു
പീരുമേട്: കേരള ഗവൺമെന്റ് നേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം പീരുമേട്ടിലെ റെയ്ൻ വാലി ഹാളിൽ നടന്നു.
പൊതു സമ്മേളനം ജില്ലാ ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ സി.വി. വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി. ഷീന ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ആർ. രജനി, സംസ്ഥാന കമ്മിറ്റി അംഗം എൻ. പ്രതീപ്, ജില്ലാ പ്രസിഡന്റ് കെ.എച്ച്. ഷൈല, ജില്ലാ സെക്രട്ടറി സീമ സി.കെ., എബ്രഹാം ജോസഫ്, ബിന്ദു ജയ്സൺ, സന്ധ്യ ടി.കെ.,സീമോൾ പി.കെ., എം.ആർ. രജനി എന്നിവർ പ്രസംഗിച്ചു
.





