ചേറ്റുകുഴിക്ക് നീണ്ടൂർ ഗ്രൂപ്പിന്റെ ഓണസമ്മാനം നാളെ..

ബിസിനസ്സ് വാർത്ത.

ചേറ്റുകുഴിക്ക് നീണ്ടൂർ ഗ്രൂപ്പിന്റെ ഓണസമ്മാനം നാളെ..

കട്ടപ്പന: ഫുട് വെയർ വ്യാപാര രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കട്ടപ്പന നീണ്ടൂർ ഗ്രൂപ്പിന്റെ, പുതിയ ഷോറൂമിന്റെ പ്രവർത്തനം നാളെ മുതൽ ചേറ്റുകുഴിയിൽ ആരംഭിക്കുന്നു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചേറ്റുകുഴി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജോസ് മഞ്ഞാടിയിൽ സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കും. ചെരുപ്പ്, കുട, ബാഗ്, ബെൽറ്റ്, പേഴ്സ്, ട്രോളി തുടങ്ങിയവയുടെ വൈവിധ്യം നിറഞ്ഞ മോഡലുകൾ ഇവിടെ നിന്ന് ലഭ്യമാണ്. ക്വാളിറ്റിയിലും, കസ്റ്റമർ സർവീസിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമാണ് നീണ്ടൂർ ഗ്രൂപ്പിന്റെ വിജയ രഹസ്യം. ഏത് വിലയിലുള്ള പ്രോഡക്ടുകളും ഇവിടെ ലഭ്യമാണെന്നതും ഈ ഷോപ്പിന്റെ പ്രത്യേകതയാണ്.

Slide 1
Slide 2
Slide 3
Slide 4