ഇടുക്കി അടിമാലിയിൽ ദ്വിദിന ഓണം ഖാദി മേള
ഇടുക്കി: ഓണം ആഘോഷത്തിലെ ഭാഗമായി, ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ഖാദി വിപണനമേള നടക്കുന്നു. ഓഗസ്റ്റ് 21, 22 തീയതികളിൽ അടിമാലി–കല്ലാർകുട്ടി റോഡിൽ, പാലക്കാടൻ ആയുർവേദ ആശുപത്രിക്ക് എതിർവശത്താണ് മേള ഒരുക്കിയിരിക്കുന്നത്.
മേളയിൽ റെഡിമെയ്ഡ് ഖാദി ഷർട്ടുകൾ, ഷർട്ട് പീസുകൾ, ചുരിദാർ മെറ്റീരിയലുകൾ, സാരികൾ, ബെഡ്ഷീറ്റുകൾ, വിവിധ ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ശേഖരം ഉപഭോക്താക്കൾക്കായി എത്തും.
ഖാദി തുണിത്തരങ്ങൾക്ക് 30% സർക്കാർ റിബേറ്റ് ലഭിക്കും.സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ഒരുക്കിയിട്ടുമുണ്ട്.





