കട്ടപ്പന ഭൂമി പതിവ് ഓഫീസ് പടിക്കല്‍ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ ധർണ നടത്തി

കട്ടപ്പന ഭൂമി പതിവ് ഓഫീസ് പടിക്കല്‍ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ ധർണ നടത്തി

സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ടി.ആർ. ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. കുടിശിക പെൻഷനുകൾ ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്നും, നിർമാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് കുറഞ്ഞത് 3000 രൂപ ബോണസ് അനുവദിക്കണമെന്നും , പെൻഷൻ തുക 6000 രൂപയായി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

നീണ്ടുനിൽക്കുന്ന ക്ഷേമനിധി ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നും, സെസ് പിരിവ് രണ്ട് ശതമാനമാക്കി ശക്തിപ്പെടുത്തണമെന്നും, നിർമ്മാണ തൊഴിലാളി ക്ഷേമനിധിയെ സർക്കാർ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

വൈസ് പ്രസിഡന്റ് സജി വേമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി.ജെ. റെജി, യൂണിയൻ സെക്രട്ടറി രഘു കുന്നുംപുറം, ജില്ലാ കൗൺസിൽ അംഗങ്ങളായ എം.ജെ. വർഗീസ്, ജിത്ത് വെളുത്തേടത്ത് എന്നിവർ പ്രസംഗിച്ചു. ഏ. മോഹനൻ, കെ.ജെ. സ്കറിയ, ലീലാമ്മ വിജയപ്പൻ, മറിയാമ്മ വർഗീസ്, സുമ തങ്കപ്പൻ, വർഗീസ് മാത്യു, റോസമ്മ വർഗീസ് എന്നിവർ നേതൃത്വം നൽകി.