ഹെലിബുറിയ കുടിവെള്ള പദ്ധതി : ഏലപ്പാറയിൽ ജലവിതരണം മുടങ്ങിയിട്ട് പത്തു ദിവസത്തിലേറെ

ഹെലിബുറിയ കുടിവെള്ള പദ്ധതി :  ഏലപ്പാറയിൽ ജലവിതരണം മുടങ്ങിയിട്ട് പത്തു ദിവസത്തിലേറെ

ഏലപ്പാറ : ഹെലിബുറിയ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുടിവെള്ള വിതരണം മുടങ്ങിയിട്ട്  10 ദിവസത്തിൽ ഏറെയായിട്ടും പരിഹാരം കാണാനാവാതെ അധികൃതർ.പലതവണ ഈ പ്രശ്നത്തിന് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടിട്ടും ശാശ്വത പരിഹാരം ലഭിക്കുന്നില്ലെന്ന് പ്രദേശ വാസികൾ ആരോപിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4

പീരുമേട്, ഏലപ്പാറ പെരുവന്താനം എന്നീ പഞ്ചായത്തുകളിലാണ് കഴിഞ്ഞ 10 ദിവസത്തിലേറെയായി പൂർണ്ണമായും ജല ജലവിതരണം മുടങ്ങിയത്. മോട്ടോർ തകരാറു മൂലമാണ് ജലവിതരണത്തിൽ തടസ്സം വന്നത് എന്നാണ് അധികൃതർ അറിയിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

പെരിയാറിൽ നിന്നും ശേഖരിക്കുന്ന ജലം ശുചീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉപഭോക്താക്കളായി നൂറിലധികം കുടുംബങ്ങളാണ് ഏലപ്പാറ മേഖലയിൽ മാത്രം ഉള്ളത്.ഏലപ്പാറ മുതൽ പെരുവന്താനം വരെ നീളുന്ന കുടിവെള്ള പദ്ധതിയുടെ പ്രശ്നം ശാശ്വതമായി പരിഹരിക്കണം എന്ന് പരിസരവാസികൾ ആവശ്യപ്പെടുന്നു