എസ് പി സി യൂണിറ്റുകളിലെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽമാർക്കായി നടത്തുന്ന ഏകദിന ട്രെയിനിങ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. രാജൻ കെ അരമന നിർവഹിച്ചു.

എസ് പി സി യൂണിറ്റുകളിലെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽമാർക്കായി നടത്തുന്ന ഏകദിന ട്രെയിനിങ് പ്രോഗ്രാമിന്റെ ഉദ്ഘാടനം  ഇടുക്കി  ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. രാജൻ കെ അരമന നിർവഹിച്ചു.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ട്, ഇടുക്കിയുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സംഘാടക മികവ്, നേതൃപാടവം, കാര്യശേഷി എന്നിവ വര്‍ദ്ധിപ്പിക്കാനുതകുന്ന തരത്തിലുളള പരിശീലന പദ്ധതിയെ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന സ്വയം ഭരണ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്(IMG) യുടെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിലുള്ള എസ് പി സി യൂണിറ്റുകളിലെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ -മാർക്കായി നടത്തുന്ന ഏകദിന ട്രെയിനിങ് പ്രോഗ്രാം ഇടുക്കി ജില്ലാ പോലീസ് സൊസൈറ്റി ഹാളിൽ വച്ച് ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. രാജൻ കെ അരമന ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ജില്ലാ അഡിഷണൽ പോലീസ് സൂപ്രണ്ട് ശ്രീ. ഇമ്മാനുവൽ പോൾ (ഡിസ്ട്രിക്ട് നോഡൽ ഓഫീസർ എസ് പി സി) പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

ചടങ്ങിൽ ശ്രീ. സജി മാത്യു (ഹെഡ്മാസ്റ്റർ, എസ്‌ ജെ എച് എസ് എസ് കരിമണ്ണൂർ) ആശംസ അറിയിച്ചു. സബ് ഇൻസ്‌പെക്ടർ ശ്രീ. എസ്. ആർ. സുരേഷ് ബാബു (അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ, എസ് പി സി, ഇടുക്കി) സബ് ഇൻസ്‌പെക്ടർ ശ്രീ. അജി അരവിന്ദ് (ഇടുക്കി ജില്ലാ എസ്.പി.സി മോട്ടിവേഷൻ സെല്‍), ജില്ലയിലെ 51 എസ്പിസി യൂണിറ്റുകളിൽ നിന്നായി അമ്പതോളം ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽമാരും ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു.