കട്ടപ്പന മർച്ചൻ്റ് അസോസിയേഷന്റെ ഓണാഘോഷം : " കട്ടപ്പനയോണം "
സ്വാഗതസംഘ രൂപീകരണം നടന്നു
ഓണാഘോഷ പരിപാടികളുടെ ഭാഗമായി സാംസ്കാരിക റാലിയും സമ്മേളനവും നടക്കും
ഓണാഘോഷ പരിപാടികൾ ഇടുക്കി എംപി. അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ഉടുമ്പൻചോല MLA ശ്രീ. എംഎം മണി മുഖ്യാതിഥിയാവും.
കട്ടപ്പന വ്യാപാരഭവനിൽ വച്ച് ചേർന്ന യോഗത്തിൽ ശ്രീ.സാജൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
ഓണാഘോഷ പരിപാടികളുടെ പേര് നിർദ്ദേശിച്ച് 3000 രൂപയ്ക്ക് സമ്മാനാർഹനായത് കട്ടപ്പനയിലെ പ്രശസ്ത കാർട്ടൂണിസ്റ്റ് സജിദാസ് മോഹനാണ് .
പ്രോഗ്രാം കൺവീനറായി സിജോമോൻ ജോസ് (കൊച്ചിൻ ) രക്ഷാധികാരിയായി ഫാ. ജോസ് ( വൊസാർഡ് ) എന്നിവരെ തിരഞ്ഞെടുത്തു.





