എം.ജി യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അല്‍ അസ്ഹർ ലോ കോളേജില്‍ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം.

എം.ജി യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അല്‍ അസ്ഹർ ലോ കോളേജില്‍ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം.

സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നീട്ടി വെച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഘർഷങ്ങളുടെ ആരംഭം

Slide 1
Slide 2
Slide 3
Slide 4

യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായുള്ള നാമനിർദ്ദേശപത്രിക കെ.എസ്.യു സമർപ്പിച്ചത് വൈകിയാണെന്ന ആരോപണമാണ് സംഘർഷത്തിൽ കലാശിച്ചത്.

ഇതിന് അദ്ധ്യാപകരും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും കൂട്ട് നില്‍ക്കുന്നതായും എസ്.എഫ് ഐ ആരോപിച്ചു.

ഇതേ തുടർന്ന് വിവിധ ഘട്ടങ്ങളായി സംഘർഷവുമുണ്ടായി. ഇരുവിഭാഗങ്ങളിലെയും മുതിർന്ന പാർട്ടി നേതാക്കളും സ്ഥലത്തെത്തി. ഇതോടെ പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.