ടൂറിസ്‌റ്റുകളുടെ ഇഷ്‌ടകേന്ദ്രമായി ഇടുക്കി

ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഈ വര്‍ഷമെത്തിയത്‌ ഇരുപത്‌ ലക്ഷത്തോളം ആളുകൾ.

ടൂറിസ്‌റ്റുകളുടെ ഇഷ്‌ടകേന്ദ്രമായി ഇടുക്കി

കനത്ത മഴമൂലം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കുറെ ദിനങ്ങള്‍ അടച്ചിട്ടുവെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ ടൂറിസ്‌റ്റുകളുടെ എണ്ണം വര്‍ധിച്ചുവെന്നാണ്‌   കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. 

Slide 1
Slide 2
Slide 3
Slide 4

19,42,354 ടൂറിസ്‌റ്റുകള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ (ഡി.ടി.പി.സി) കീഴിലുള്ള പന്ത്രണ്ട്‌ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

ഇടുക്കിയിലേക്ക്‌ എത്തിയ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രം വാഗമണ്‍ തന്നെ. വാഗമണ്‍ പുല്‍മേടു മൊട്ടക്കുന്നുകളും (വാഗമണ്‍ മീഡോസ്‌) കാണാന്‍ 5,43,979 സഞ്ചാരികളും വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ 5,08,505 ടൂറിസ്‌റ്റുകളും എത്തി.

രാമക്കല്‍മേട്‌, പാഞ്ചാലിമേട്‌, ശ്രീനാരായണപുരം വെള്ളച്ചാട്ടം, ആമപ്പാറ, ഇടുക്കി ഹില്‍വ്യൂ പാര്‍ക്ക്‌, മാട്ടുപ്പെട്ടി, അരുവിക്കുഴി എന്നിവിടങ്ങളിലും ഇക്കാലയളവില്‍ സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു