സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്: പ്രതിയെ അറസ്റ്റ് ചെയ്തു.
നെടുങ്കണ്ടം സ്വദേശിയായ വീട്ടമ്മയില്‍നിന്നു 18.72 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍.സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞായിരുന്നു തട്ടിപ്പ്.
2024 ഏപ്രില്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം.വീട്ടമ്മയുടെ പേരില്‍ എത്തിയ പാര്‍സലില്‍ ലഹരിമരുന്നുകള്‍ കണ്ടെത്തിയെന്നു പറഞ്ഞ് വിശ്വസിപ്പിച്ചയാള്‍ വീട്ടമ്മ വെർച്വല്‍ അറസ്റ്റിലാണെന്നും പണം നല്‍കിയാല്‍ കേസില്‍നിന്നും രക്ഷപ്പെടുത്താമെന്നു പറഞ്ഞ് പണം തട്ടുകയായിരുന്നു
തൃശൂര്‍ പുത്തന്‍ചിറ നോര്‍ത്ത് പകരപ്പിള്ളി വെളുത്തേടത്ത്കാട്ടില്‍ വീട്ടില്‍ ഹാരിസ് മുഹമ്മദാണ് (28) അറസ്റ്റിലായത്.





