“ചോയ്സ് ഓഫ് ലൈഫ്” തൊടുപുഴ അൽ അസർ എൻജിനീയറിങ് കോളേജിൽ ലഹരി വിരുദ്ധ ക്ലാസ് നടത്തി
ഇടുക്കി ജില്ലാ പോലീസ് നടത്തിവരുന്ന ക്യാമ്പസ് ബീറ്റ്‌സ് പ്രോജെക്ടിന്റെയും ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെയും ആഭിമുഖ്യത്തിൽ തൊടുപുഴ അൽ അസർ എൻജിനീയറിങ് കോളേജിൽ, വിദ്യാർത്ഥികൾക്കായി "ചോയ്സ് ഓഫ് ലൈഫ്" എന്ന പേരിൽ ലഹരി വിരുദ്ധ മോട്ടിവേഷൻ ക്ലാസ് നടത്തപ്പെട്ടു.
ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു.
ഡോ. ഷാൻ എം അസ്സിസ് (പ്രിൻസിപ്പാൾ), ശ്രീമതി. അഞ്ജലി പ്രസാദ് (വൈസ് പ്രിൻസിപ്പാൾ), ഡോക്ടർ. ലിബിൻ പി ഉമ്മൻ (ഐ ക്യു എ സി കോഡിനേറ്റർ), ശ്രീ.ജിഷ്ണു പി (എൻ എസ് എസ് പ്രോഗ്രാം ഓഫീസർ) എന്നിവർ ക്ലാസിന് നേതൃത്വം നൽകി.





