“കട്ടപ്പനയോണം” അത്തച്ചമയ ഘോഷയാത്ര 26 ന്

“കട്ടപ്പനയോണം” അത്തച്ചമയ ഘോഷയാത്ര 26 ന്

കട്ടപ്പന മർച്ചന്റ് അസോസിയേഷനും, നഗരത്തിലെ വിവിധ സംഘടനകളും പൗരാവലിയും ചേർന്ന് സംഘടിപ്പിക്കുന്ന “കട്ടപ്പനയോണം” അത്തച്ചമയ ഘോഷയാത്ര ഓഗസ്റ്റ് 26-ന് വൈകുന്നേരം 4 മണിക്ക് ടൗൺഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച് മിനി സ്റ്റേഡിയത്തിൽ സമാപിക്കും.

Slide 1
Slide 2
Slide 3
Slide 4

ഘോഷയാത്രയിൽ  മാവേലി, തൃശൂർ പുലികളി,തുടങ്ങി വിവിധ നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരക്കും.

ഓണത്തോടനുബന്ധിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ, മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.