മലയോര ഹൈവേ : ചപ്പാത്തിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലേക്ക് ബിജെപി മാർച്ച് നാളെ
മലയോര ഹൈവേയിലെ നിർമ്മാണത്തിന്റെ അപാകതകൾ പരിഹരിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് നാളെ ബിജെപി ചപ്പാത്ത് പെട്രോൾ പമ്പിലേക്ക് മാർച്ച് നടത്തുന്നു.
നാളെ രാവിലെ 11 മണിക്കാണ് ചപ്പാത്തിലെ പമ്പിലേക്ക് ബിജെപി ബഹുജന മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
നിലവിൽ ചപ്പാത്ത് ടൗൺ ്ന് സമീപം ഉള്ള പെട്രോൾ പമ്പുടമ സ്ഥലം വിട്ടു നൽകിയില്ല എന്നുള്ള പരാതി നിലനിൽക്കെ ഈ പ്രദേശം വേഗത്തിൽ ടാർ ചെയ്ത് പണി പൂർത്തിയാക്കാനുള്ള വ്യഗ്രതയിലാണ് കരാറുകാർ.പെട്രോള്‍ പമ്ബിന്റെ രണ്ട് സെന്റ് ഭൂമി റോഡിന്റെ പുറം പോക്കാണന്നും അത് ഒഴിപ്പിക്കണമെന്നുമുള്ള ഉത്തരവിനെതിരെ ആര്‍.ഡി.ഒയ്‌ക്ക് ഭൂസംരക്ഷണ നിയപ്രകാരം ഭൂമി സംരക്ഷിക്കണമെന്ന പമ്പുടമയുടെ അപേക്ഷയില്‍ നടപടി നിര്‍ത്തിവെപ്പിച്ചിരുന്നു.
ഇതിനിടയില്‍ മലയോര ഹൈവെ നിര്‍മാണം അവസാന ഘട്ടത്തിലുമാണ്.കരാറുകാരന്‍ നിര്‍മാണം തീര്‍ത്തുപോയാല്‍ പിന്നെ ഇവിടെ എന്നും റോഡ് വീതി കുറഞ്ഞ് ദുര്‍ഘടമായി മാറും.
കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയാണ് ഒന്നാം റീച്ച് മലയോര ഹൈവെ നിര്‍മാണം നടന്നത്. നരിയംപാറ മുതല്‍ കട്ടപ്പന വരെ രണ്ടാം റീച്ചും നരിയംപാറ മുതല്‍ ചപ്പാത്ത് വരെ മൂന്നാം റീച്ചുമാണ്. ഒന്നും രണ്ടും റീച്ച് ഒരു തടസവുമില്ലാതെ പൂര്‍ത്തിയാക്കി. എന്നാല്‍ മൂന്നാം റീച്ചില്‍ ചപ്പാത്ത് പമ്പുടമ മാത്രമാണ് റോഡിന് തടസം സൃഷ്ര്‌ടിക്കുന്നത് എന്നും നേതാക്കൾ ആരോപിക്കുന്നു.
ബിജെപി മണ്ഡലം കമ്മിറ്റി അംഗങ്ങൾ ഉൾപെടെ ഉളളവർ പ്രക്ഷോപപരിപാടികൾക്ക് നേതൃത്വം നൽകും.





