ഇന്ത്യൻ ഭരണഘടനയെ തകർക്കുന്ന നടപടികളാണ് രാജ്യത്തെ ഭരണാധികാരികള്‍ സ്വീകരിച്ചു വരുന്നതെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ .കെ പ്രകാശ് ബാബു

ഇന്ത്യൻ ഭരണഘടനയെ തകർക്കുന്ന നടപടികളാണ് രാജ്യത്തെ ഭരണാധികാരികള്‍ സ്വീകരിച്ചു വരുന്നതെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ .കെ പ്രകാശ് ബാബു

മൂന്നാർ ശിക്ഷക് സദനിൽ നടക്കുന്ന ജോയിന്റ് കൗൺസിൽ സംഘടനാ ക്യാമ്പ് ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്. സജീവിന്റെ അധ്യക്ഷതയിൽ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഭരണഘടനയിലെ സോഷ്യലിസവും സെക്കുലറിസവും സംരക്ഷിക്കേണ്ടതിന്റെയും അതിനെ തകർക്കാനുള്ള ശ്രമങ്ങളെ തടയേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4

സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, സംസ്ഥാന കൗൺസിൽ അംഗം എം.വൈ. ഓസേഫ്, ദേവികുളം മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാൽ, ജില്ലാ പഞ്ചായത്ത് അംഗം ഭവ്യ കണ്ണൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.പി. ഗോപകുമാർ സംഘടനാ രേഖ അവതരിപ്പിച്ചു.

രണ്ടുദിവസം നീളുന്ന ക്യാമ്പിൽ വൈജ്ഞാനിക ഭരണനിർവഹണം, സിവിൽ സർവീസ്, ജീവിതത്തിന്റെ രസതന്ത്രം, സംഘടനാ കഴിവുകൾ, ജോലിസ്ഥലത്തിലെ സന്തോഷം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടക്കുന്നു. മുന്നൂറോളം പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.