ബ്ലഡ് ബാങ്ക് കൗണ്‍സിലർ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യു
ഇടുക്കി : ഗവ. മെഡിക്കല്‍ കോളേജ്,ബ്ലഡ് ബാങ്ക് കൗണ്‍സിലർ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു
യോഗ്യരായ ഉദ്യോഗാർത്ഥികള്‍ 30 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്ബറില്‍ സർട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
യോഗ്യത: ബിരുദാനന്തര ബിരുദം (സോഷ്യല്‍ വർക്ക്/സോഷ്യോളജി/സൈക്കോളജിയും ആറ് മാസത്തെ പ്രവർത്തി പരിചയവും) അല്ലെങ്കില്‍ സയൻസ്/ഹെല്‍ത്ത് സയൻസ് വിഷയത്തില്‍ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എസ്. എസ്. എല്‍.സി അല്ലെങ്കില്‍ പ്ലസ് ടു വിജയവും സമാനമേഖലയില്‍ മൂന്നു വർഷത്തെയെങ്കിലും പ്രവൃത്തിപരിചയവും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862299574.





