കട്ടപ്പന മർച്ചൻ്റ് അസോസിയേഷന്റെയും പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തിൽ അത്തച്ചമയ ഘോഷയാത്ര ഇന്ന്

വൈകുന്നേരം 4 ന് കട്ടപ്പന ടൗൺഹാൾ പരിസരത്തു നിന്നും ഘോഷയാത്ര ആരംഭിക്കും.

കട്ടപ്പന മർച്ചൻ്റ് അസോസിയേഷന്റെയും പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തിൽ അത്തച്ചമയ ഘോഷയാത്ര ഇന്ന്

ഇടുക്കിയുടെ സാംസ്‌കാരിക തലസ്ഥാനമായ കട്ടപ്പനയിൽ മർച്ചൻ്റ് അസോസിയേഷന്റെയും പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തിൽ വൈകുന്നേരം 4 ന് കട്ടപ്പനയിൽ അത്തച്ചമയ ഘോഷയാത്ര നടത്തപ്പെടുന്നു.

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പനയോണം 2025 ൻറെ ഭാഗമായി നടക്കുന്ന ഘോഷയാത്ര കട്ടപ്പന ടൗൺഹാൾ പരിസരത്തു നിന്നും   ഡിവൈഎസ്‌പി നിഷാദ് മോൻ ഫ്ളാഗ് ഓഫ് ചെയും.

Slide 1
Slide 2
Slide 3
Slide 4

വിവിധ സാമൂഹ്യ സാംസ്‌കാരിക ജനനേതാക്കൾ അണിനിരക്കുന്ന റാലിയിൽ വാദ്യമേളങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ തൃശ്ശൂർ പുലികളി, മാവേലി , തെയ്യം , മൈലാട്ടം,കഥകളി, പൊയ്ക്കാൽ നൃത്തം, , ഗരുഡൻ പറവ തുടങ്ങി നിരവധി നാടൻ കലാരൂപങ്ങളും അണി നിരക്കും.

റാലി കട്ടപ്പന മിനി സ്റ്റേഡിയത്തിൽ എത്തിച്ചേരുമ്പോൾ സാംസ്‌കാരിക സമ്മേളനം ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. സാജൻ ജോർജ് അദ്ധ്യക്ഷത വഹിക്കും. ഉടുമ്പൻചോല എം.എൽ.എ ശ്രീ. എം.എം മണി മുഖ്യപ്രഭാഷണം നടത്തും .

മുൻജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജിജി കെ. ഫിലിപ്പ് ഓണസന്ദേശം നൽകും.വ്യാപാരോത്സവത്തോട് അനുബന്ധിച്ചുള്ള സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം നഗരസര ചെയർപേഴ്സൺ ശ്രീമതി ബീനാ റ്റോമി നിർവഹിക്കും.

Slide 1
Slide 2
Slide 3
Slide 4

വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനാ നേതാക്കൾ ആശംസകൾ അർപ്പിച്ച് സംസാരിക്കും.ഒരാഴ്ചയിൽ അധികം നീണ്ടു നിൽക്കുന്ന ഓണാഘോഷ പരിപാടികളാണ് കട്ടപ്പനയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്നു വരുന്നത്.

Slide 1
Slide 2
Slide 3
Slide 4