ഏലപ്പാറയിൽ നിന്നും വൻ തോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

ഏലപ്പാറയിൽ നിന്നും വൻ തോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആൻ്റി നാർകോട്ടിക്സ് ടീം നടത്തിയ പരിശോധനയിലാണ്  645 പാക്കറ്റ് ഓളം നിരോധിത പുകയില ഉൽപ്പനങ്ങൾ പിടികൂടിയത്. 

Slide 1
Slide 2
Slide 3
Slide 4

ഏലപ്പാറയിലെ കട നടത്തിവന്നിരുന്ന സുന്ദർ എന്ന വ്യക്തിയുടെ കടയിൽ നിന്നുമാണ് എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം 645 പായ്ക്കറ്റ് ഓളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. പീരുമേട്   SHO, SI പോലീസ്  ഉദ്യോഗസ്ഥർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

ഡാൻസാഫ് എന്നറിപ്പെടുന്ന ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (District Anti-Narcotics Special Action Force), കേരളാ പോലീസിന്റെ ജില്ലാ തലത്തിലുള്ള മയക്കുമരുന്ന് വിരുദ്ധ സേനയാണ്.