അക്ഷര കേരളം തുടര്‍ വിദ്യാഭ്യാസ സര്‍വ്വേ

അക്ഷര കേരളം തുടര്‍ വിദ്യാഭ്യാസ സര്‍വ്വേ

ജില്ലയില്‍ പഠനം മുടങ്ങിയവരെ കണ്ടെത്തി തുടർ വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ അക്ഷരകേരളം തുടർ വിദ്യാഭ്യാസ സർവ്വേ നടത്തുന്നു.

Slide 1
Slide 2
Slide 3
Slide 4

സാക്ഷരതാമിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.വാർഡുകള്‍ കേന്ദ്രീകരിച്ച്‌ ഭവന സന്ദർശനത്തിലൂടെയും തൊഴിലിടങ്ങളില്‍ നിന്നുള്ള വിവര ശേഖരണത്തിലൂടെയും ഗുണഭോക്താക്കളെ കണ്ടെത്തും. വിദ്യാഭ്യാസ കാലഘട്ടത്തില്‍ വിവിധ കാരണങ്ങളാല്‍ പഠനം മുടങ്ങിയവരെ കണ്ടെത്തി സാക്ഷരതാ മിഷന്റെ നാലാം തരം മുതല്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സർവ്വകലാശാലയുടെ ഡിഗ്രി കോഴ്സുകളില്‍ തുടർ പഠനത്തിന് അവസരം നല്കും.