സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു

സ്റ്റുഡന്റ് പോലീസ്  കേഡറ്റുകൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു

നെടുങ്കണ്ടം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ക്യാമ്പിന്റെ ഭാഗമായി ഇടുക്കി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ കേഡറ്റുകൾക്കായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

സൈബർ ക്രൈം, സൈബർ സെക്യൂരിറ്റി, പോക്സോ, ലഹരി വിരുദ്ധ ബോധവൽക്കരണം എന്നീ വിഷയങ്ങളിൽ നെടുങ്കണ്ടം പോലീസ് ഇൻസ്പെക്ടർ ജർലിൻ വി സ്‌കറിയ, സബ് ഇൻസ്പെക്ടർ ലിജോ പി മണി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഇന്ദിര, സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവർ ക്ലാസ് നയിച്ചു.

സിവിൽ പോലീസ് ഓഫീസർമാരായ അനന്തു, ഹരിപ്രിയ , സ്കൂൾ അധികൃതർ എന്നിവർ  ക്ലാസുകൾക്ക് നേതൃത്വം നൽകി.