കട്ടപ്പന മർച്ചൻ്റ്സ് അസോസിയേഷൻ വ്യാപാരോത്സവ് ആരംഭിച്ചു
ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 30 വരെയാണ് വ്യാപാരോത്സവ് എന്ന പേരിൽ കട്ടപ്പനയിൽ വ്യാപാര മേള സംഘടിപ്പിക്കുന്നത്.
കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ,യൂത്ത് വിംഗ് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന വ്യാപാര മേളയിൽ പ്രത്യേക ഡിസ്കൗണ്ടും സമ്മാനങ്ങളും ലഭിക്കും.
ഭാഗ്യശാലികൾക്ക് ഒരു ലക്ഷം,അൻപതിനായിരം,ഇരുപത്തി അയ്യായിരം നിരക്കിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളാണ് ലഭിക്കുന്നത്.സമ്മാന കൂപ്പണുകൾ വ്യാപാര സ്ഥാപനങ്ങളിൽ ലഭ്യമാണ്.





