ചാത്തൻപാറ വ്യൂ പോയിന്റിൽ സുരക്ഷാവേലിയുടെ നിർമാണം പൂർത്തിയായി
മൂലമറ്റം: കാഞ്ഞാർ -പുള്ളിക്കാനം -വാഗമൺ റോഡിലെ കുമ്പങ്കാനത്തിനു സമീപമുള്ള ചാത്തൻപാറ വ്യൂ പോയിന്റിൽ അപകടം ഒഴിവാക്കാൻ സുരക്ഷാവേലിയുടെ നിർമാണം പൂർത്തിയായി.
വാഗമൺ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എത്തുന്ന ടൂറിസ്റ്റുകൾ ഈ വ്യൂ പോയിന്റിൽനിന്ന് മനംകവരുന്ന പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കുന്നതു പതിവാണ്. എന്നാൽ, റോഡിനു താഴെ ഭാഗം വലിയ കൊക്കയാണ്. ഇവിടെ വീണ് പത്തിലേറെ പേർക്കു ജീവൻ നഷ്‌ടപ്പെട്ടിട്ടുണ്ട്.
ഈ വർഷം മൂന്നു പേർ കാൽ വഴുതി കൊക്കയിൽ പതിച്ചു. ഇതിൽ രണ്ടു പേർക്കു ജീവൻ നഷ്ടമായി. ഒരാളെ അഗ്‌നിരക്ഷാ സേന അതിസാഹസികയി രക്ഷപ്പെടുത്തി.
വൈദ്യുതി ബോർഡ് മുൻ എൻജനിയർ തോബിയാസ് ചാക്കോ ഒരു മാസം മുന്‌പാണ് ഇവിടെ കൊക്കയിൽ വീണു മരിച്ചത്. പുതുവർഷം ആഘോഷിക്കാനെത്തിയ എബിൻ മാത്യുവിനും ഇവിടെ ജീവൻ നഷ്‌ടപ്പെട്ടിരുന്നു. കഴിഞ്ഞ മാസം അപകടത്തിൽപ്പെട്ട തൊടുപുഴ





