പൊതു ജനങ്ങൾക്കായി വാട്ടർ എടിഎം : ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ കുടിവെള്ളം

പൊതു ജനങ്ങൾക്കായി വാട്ടർ എടിഎം : ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ കുടിവെള്ളം

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്കായി വാട്ടര്‍ എടിഎം സ്ഥാപിച്ചു.ജില്ലയിലെ ആദ്യ വാട്ടര്‍ എടിഎമ്മാണ് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

Slide 1
Slide 2
Slide 3
Slide 4

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.ഒരു രൂപ കോയിന്‍ നിക്ഷേപിച്ചാല്‍ ഒരു ലിറ്റര്‍ ശുദ്ധീകരിച്ച കുടിവെള്ളം ലഭിക്കുന്നതാണ് വാട്ടര്‍ എടിഎംല്‍നിന്നു ലഭിക്കും. സാധാരണ വെള്ളം, തണുത്തവെള്ളം, ചൂടുവെള്ളം എന്നിങ്ങനെ മൂന്നു രീതിയില്‍ വെള്ളം ലഭ്യമാകും.

താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വാട്ടര്‍ എടിഎമ്മിന്‍റെ ഉദ്ഘാടനം എം.എം. മണി എംഎല്‍എ നിര്‍വഹിച്ചു. 

താലൂക്ക് ആശുപത്രിക്ക് പുറമേ രാജാക്കാട് സിഎച്ച്‌സിയിലും കൂട്ടാര്‍ ടൗണിലും വാട്ടര്‍ എടിഎം സ്ഥാപിക്കും.