ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ വിജ്ഞാനകേരളം സംഗമം

ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ വിജ്ഞാനകേരളം സംഗമം

തൊഴിൽ അന്വേഷകരെയും വിദ്യാർത്ഥികളെയും ലക്ഷ്യമാക്കി സർക്കാർ നടപ്പാക്കുന്ന വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സംഗമം സംഘടിപ്പിക്കുന്നു. തൊഴിൽ വിപണിയിൽ അഭ്യസ്തവിദ്യരെ തയ്യാറാക്കി തൊഴിലവസരങ്ങളിലേക്ക് കൈപിടിച്ചുനടത്തുകയും, വിദ്യാർത്ഥികൾക്ക് പഠന വിഷയങ്ങളുമായി ബന്ധപ്പെട്ട് നൈപുണ്യ പരിശീലനം നൽകുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4

സംഗമത്തിൽ പങ്കെടുത്തവർക്ക് വിജ്ഞാനകേരളത്തിന്റെ ഏറ്റവും പുതിയ അവസരങ്ങളെക്കുറിച്ചും വിവിധ സൗജന്യ പരിശീലന, സ്കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാം, കരിയർ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചും വിശദീകരണം ലഭിക്കും. തൊഴിൽദാതാക്കളുമായും മേഖലയിലെ വിദഗ്ധരുമായും നേരിട്ട് ആശയവിനിമയം നടത്താനും യോഗത്തിൽ തന്നെ രജിസ്‌ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഗൾഫ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ തൊഴിൽ സാധ്യതകൾ, ഡിജിറ്റൽ തൊഴിലവസരങ്ങൾ, Work from Home, Freelance, Digital Jobs എന്നീ മേഖലകളിലും മാർഗ്ഗനിർദ്ദേശങ്ങൾ സംഗമത്തിൽ നൽകും.

താത്പര്യമുള്ളവർ 7558024172 (കമ്മ്യൂണിറ്റി വുമൺ ഫസിലിറ്റേറ്റർ) അല്ലെങ്കിൽ 9526579209 (സാക്ഷരതാ പ്രേരക്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.