രക്തദാനം : മാതൃകയായി എൻഎസ്എസ് അംഗങ്ങൾ
കട്ടപ്പന: പുറ്റടി ഹോളിക്രോസ് കോളേജിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ രക്തം ദാനം ചെയ്ത് മാതൃകയായി.
എൻഎസ്എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച “ബി ദ ഹീറോ” ബ്ലഡ് ഡൊണേഷൻ ക്യാമ്പയിൻ്റെ ഭാഗമായാണ് രക്തദാനം സംഘടിപ്പിച്ചത്.
40-ത്തിലധികം എൻഎസ്എസ് വോളണ്ടിയർമാരും അധ്യാപകരും രക്തദാനത്തിൽ പങ്കെടുത്തു. കോളേജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കിരൺ സി.കെ. രക്തം ദാനം ചെയ്ത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
സെന്റ് ജോൺസ് ആശുപത്രിയിലെ ഡോ. അനിൽ പ്രദീപ് രക്തദാനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് വിശദീകരിക്കുകയും ബ്ലഡ് ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ നടത്തുകയും ചെയ്തു.തുടർന്ന്, ബ്ലഡ് ബാങ്കിന്റെ പ്രവർത്തന രീതി വിദ്യാർത്ഥികൾക്ക് നേരിട്ട് പരിചയപ്പെടാനും അവസരം ഒരുക്കി.





