സപ്ലൈകോ ഓണം ഫെയർ കട്ടപ്പനയിൽ ആരംഭിച്ചു

സപ്ലൈകോ ഓണം ഫെയർ കട്ടപ്പനയിൽ ആരംഭിച്ചു

കട്ടപ്പന: പൊതുജനങ്ങൾക്ക് ഗുണമേൻമയുള്ള ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സപ്ലൈകോ നടത്തുന്ന ഓണം ഫെയറുകൾ ആരംഭിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കട്ടപ്പനയിൽ നടന്ന ഇടുക്കി താലൂക്ക് ഓണം ഫെയറിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Slide 1
Slide 2
Slide 3
Slide 4

വിപണി വില നിയന്ത്രിക്കാൻ എല്ലാ കേന്ദ്രങ്ങളിലും ആവശ്യ സാധനങ്ങൾ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഓണാഘോഷം മതേതര കാഴ്ചപ്പാടുകൾ ഇളം തലമുറയിലേക്ക് പകർന്നു നൽകുന്ന പഴയകാല ഓർമ്മകളുടെ പുതുജീവനാണെന്നും അദ്ദേഹം പറഞ്ഞു.

"ആവലാതികളും പ്രയാസങ്ങളും നിറഞ്ഞ ഘട്ടങ്ങളിലും ഓണത്തെ വരവേൽക്കുന്നവർ മലയാളികളാണ്. 2018-19 ലെ പ്രളയകാലത്തും പരിമിതമായ സൗകര്യങ്ങളിലൂടെയും നമ്മൾ ഓണം ആഘോഷിച്ചിരുന്നു. വിദേശത്തുമുള്ള മലയാളികൾക്കും ഒരേ ആവേശമാണ് ഓണത്തോടുള്ളത്," മന്ത്രി കൂട്ടിച്ചേർത്തു.