" ഒന്നിച്ചുണ്ണാം ഈ ഓണം" : പദ്ധതിയുമായി അടിമാലി എസ്‌.എന്‍.ഡി.പി വൊക്കേഷണല്‍ ആന്‍ഡ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എൻഎസ്എസ് അംഗങ്ങൾ

" ഒന്നിച്ചുണ്ണാം ഈ ഓണം" : പദ്ധതിയുമായി അടിമാലി എസ്‌.എന്‍.ഡി.പി വൊക്കേഷണല്‍ ആന്‍ഡ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എൻഎസ്എസ് അംഗങ്ങൾ

പാലിയേറ്റിവ്‌ രോഗികള്‍, ഭിന്നശേഷികരായ കുട്ടികള്‍, സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി 15 വിഭവങ്ങള്‍ അടങ്ങിയ 250 ഓണാമൃതം-ഓണക്കിറ്റ്‌ തയാറാക്കി വിതരണം നടത്തിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

Slide 1
Slide 2
Slide 3
Slide 4

പദ്ധതിയുടെ ഉത്‌ഘാടനം അടിമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സോമന്‍ ചെല്ലപ്പന്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ്‌ കിഷോര്‍ എസ്‌ അധ്യക്ഷത വഹിച്ചു.

വിഭവ സമാഹരണത്തിലൂടെയും , വോളന്റീയേഴ്‌സ് ഈ അധ്യയന വര്‍ഷം നടത്തിയ വിവിധ ചലഞ്ചുകളിലൂടെ കിട്ടിയ വരുമാനമാണ്‌ ഓണക്കിറ്റിനായി വിനിയോഗിച്ചത്‌.ഹോം കെയര്‍ സര്‍വിസിന്‌ പോകുന്ന വീടുകളിലെ അവസ്‌ഥ മനസ്സിലാക്കിയാണ്‌ വളന്റിയര്‍മാര്‍ ഓണക്കിറ്റ്‌ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കിയത്‌.